മംഗളൂരു: കൊല്ലൂര്‍ മൂകാംബയിലെ സൗപര്‍ണികാ നദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വസുധയെ സൗപര്‍ണികാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 27നായിരുന്നു വസുധ ബെംഗളൂരുവില്‍ നിന്ന് കൊല്ലൂര്‍ എത്തിയത്. തുടര്‍ന്ന് സൗപര്‍ണികാ നദിയുടെ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. മണിക്കൂറുകളോളം കാര്‍ അനാഥമായി […]
സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു
സിക്കിമിൽ സഹ സൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ആർമി ഓഫീസർ മുങ്ങിമരിച്ചു. പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചത്. 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യുവരിച്ചത്. പാലം കടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരിയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് സൈനികർ പറയുന്നു. നിസ്വാർത്ഥ സേവനം, മാതൃകാപരമായ നേതൃത്വം എന്നീ സേനയുടെ അടിസ്ഥാന മൂല്യങ്ങളുടെ യഥാർത്ഥ പ്രതിഫലനമായാണ് ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയുടെ പ്രവർത്തനങ്ങളെ […]
അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായി; കുഞ്ഞിന്റെ അച്ഛന്റെ സഹോദരൻ പൊലീസിനോട് കുറ്റം സമ്മതിച്ചു
അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായി; കുഞ്ഞിന്റെ അച്ഛന്റെ സഹോദരൻ പൊലീസിനോട് കുറ്റം സമ്മതിച്ചു എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി […]