വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ഇരട്ടിയായി പ്രഖ്യാപിച്ച് അമേരിക്ക. 50 മില്യൺ ഡോളർ(425 കോടി രൂപ) പാരിതോഷികം നൽകുമെന്നാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചത്. മഡൂറോ മയക്കുമരുന്ന് കടത്തുകാരനാണെന്നും ഭീകരസംഘടനകളുമായി ബന്ധമുള്ള ആളാണെന്നും ആരോപിച്ചാണ് നടപടി. വെനസ്വേലയിൽ മഡൂറോയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതുമുതൽ സമ്മർദത്തിലാക്കാൻ നിരന്തരം അമേരിക്ക ശ്രമിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് ആദ്യം പ്രസിഡന്റായ സമയത്തും മഡൂറോയ്ക്കും […]