ന്യൂഡല്‍ഹി: ഇന്ത്യക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി എന്ത് ചെയ്താലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവര്‍ അവരുടെ ചത്ത സമ്പദ്‌വ്യവസ്ഥകളുമായി ഒരുമിച്ച് നാശത്തിലേക്ക് കൂപ്പുകുത്തട്ടെയെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം.