തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു പറഞ്ഞു. വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെയെന്നും സിന്ധു പറഞ്ഞു. ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. ഒരു മനുഷ്യത്വം കാണിക്കാമായിരുന്നു അതും ഉണ്ടായില്ലെന്നും എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു. […]
ജഡേജയുടെ വീരോചിത പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റെയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യയെ ജയത്തിന്റെ അടുത്തെത്തിച്ചത്. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തില്‍ 112 […]
