ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും, മറ്റ് സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് മുങ്ങിമരിച്ചു. ലഷ് കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇകിയാസ അഹമ്മദ് മാഗ്രേയ് ആണ് മരിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. കുല്‍ഗാമിലെ ടംഗ്മാര്‍ഗിലെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചുനല്‍കിയതായി ഇംതിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഭീകരവാദികളുടെ ഒളിയിടം അറിയാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. […]