തിരുമല കൗൺസിലറായിരുന്ന ബി.ജെ.പി. നേതാവ് കെ. അനിൽകുമാർ ആത്മഹത്യ ചെയ്തത് സ്വന്തം ആൾക്കാർ എന്ന് അദ്ധേഹം വിശേഷിപ്പിക്കുന്നവർ ചതിച്ചതുകൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയത് എന്ന രീതിയിലുള്ള കുറിപ്പും മാധ്യമങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വരികൾ ‘നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റുനടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി’ എന്നു കാണുന്നുണ്ട്.ഇത് ചൂണ്ടിക്കാണിക്കുന്നത് സ്വന്തമെന്ന് അനിൽകുമാർ കരുതിയിരുന്ന ആളുകളുടെ ചതിയാണ്.വലിയശാല ഫാം ടൂർ സഹകരണ […]