കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി […]
അഡ്വ. കെ.എസ് അശോകിനും, താഹിറ. ഐ ക്കും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പുരസ്കാരം
ലീഗൽ സർവ്വീസ് സമ്മിറ്റ് 21 ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ലീഗൽ സർവ്വീസ് കമ്മിറ്റി പുരസ്കാരം നെയ്യാറ്റിൻകര താലൂക്ക് ലീഗൽ കമ്മിറ്റി നേടി. മികച്ച പാനൽ അഡ്വക്കേറ്റ് പുരസ്കാരം അഡ്വ. കെ.എസ് അശോകും, മികച്ച പാരാലീഗൽ വാളന്റീയർ പുരസ്കാരം താഹിറ ഐ യും കരസ്ഥമാക്കി. വാമനപുരം മികച്ച ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരവും, മികച്ച പഞ്ചായത്തുകളായി അഞ്ചുതെങ്ങ് ( ഒന്നാം സ്ഥാനം), അണ്ടൂർക്കോണം (രണ്ടാം സ്ഥാനം), നഗരൂർ ( […]