നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ ചർച്ചയാകും. സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. പോലീസിനെതിരെ ഉയർന്ന പരാതികൾ […]
രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല
രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക […]
നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം:
നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കംതിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരുന്നതിനോട് എതിർപ്പ് അറിയിച്ച് കോൺഗ്രസ് നേതാക്കൾ. സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. എന്നാൽ, എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലാത്തതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കുള്ളത്. പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരുന്നത് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് […]
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ ) സെപ്റ്റംബർ 10ന് രാവിലെ 10ന് ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വയലാറിൽ […]