ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ […]
തട്ട് തകർപ്പൻ ജയം; പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കരുത്ത് കാട്ടി
ബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. 47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് […]
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.

