തിരുവനന്തപുരം: ഡോ. ശ്രീരേഖ പണിക്കർ രചിച്ച “അഗ്നിചിറകിലേറിയ ശക്തിസ്വരൂപിണികൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 29-ന് ടി.എൻ.ജി ഹാൾ, പ്രസ്സ് ക്ലബിൽ വെച്ച് നടന്നു. പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാർ ഐ.എ.എസ് പുസ്തകം പ്രകാശനം ചെയ്ത് എസ് യു ടി ഹോസ്പിറ്റൽ എം ഡിയും സിഇഒയുമായ കേണൽ രാജീവ് മണ്ണാളിക്ക് ആദ്യ പ്രതി കൈമാറി. ശ്രീ. പി. പി. ശിവൻ (പ്രസിഡന്റ്, നാട്യാഗ്രഹം) […]