Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരുവനന്തപുരം: ഡോ. ശ്രീരേഖ പണിക്കർ രചിച്ച “അഗ്നിചിറകിലേറിയ ശക്തിസ്വരൂപിണികൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 29-ന് ടി.എൻ.ജി ഹാൾ, പ്രസ്സ് ക്ലബിൽ വെച്ച് നടന്നു. പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാർ ഐ.എ.എസ് പുസ്തകം പ്രകാശനം ചെയ്ത് എസ് യു ടി ഹോസ്പിറ്റൽ എം ഡിയും സിഇഒയുമായ കേണൽ രാജീവ് മണ്ണാളിക്ക് ആദ്യ പ്രതി കൈമാറി. ശ്രീ. പി. പി. ശിവൻ (പ്രസിഡന്റ്, നാട്യാഗ്രഹം) സദസ്സിനെ സ്വാഗതം ചെയ്തു. മുൻ ദൂർദർശൻ അഡീഷണൽ ഡയറക്ടർ ജനറലായ ശ്രീ കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കെ എസ്‌ സി എ അംഗം സെക്രട്ടറി ശ്രീ. വിവേകാനന്ദൻ നായർ പുസ്തക അവലോകനം അവതരിപ്പിച്ചു. ഡോ. കെ. പി. പൗലോസ് (പ്രിൻസിപ്പൽ കൺസൾട്ടന്റ് ജനറൽ മെഡിസിൻ, എസ്‌ യു ടി ഹോസ്പിറ്റൽ), മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. വിളക്കുടി രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കൂടാതെ 2023 ലെ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച ശ്രീ കെ. കുഞ്ഞികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീ. രാജീവ്, ഗ്രീൻ ബുക്സ് പരിപാടിയിൽ നന്ദി അറിയിച്ചു.

Back To Top
onwin