പോത്തന്‍കോട് : ശിവഗിരി തീര്‍ത്ഥാടകര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമത്തിലെത്തിയ തീര്‍ത്ഥാടകരെ മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വ, സ്വാമി ശ്രീജിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ദര്‍ശില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ സഹകരണ മന്ദിരത്തില്‍ യോഗം ചേര്‍ന്നു. ശിവഗിരി മഠവും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് സമൂഹത്തില്‍ നിരവധി പ്രവർത്തനങ്ങൾ നടത്തുവാന്‍ കഴിയുമെന്ന് […]
