അദൃശ്യമായത് ദൃശ്യമാക്കുന്നതാവണം മാധ്യമപ്രവര്‍ത്തനം: ശാരദാ മുരളീധരന്‍ തിരുവനന്തപുരം : അദൃശ്യമായത് ദൃശ്യമാക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം അര്‍ത്ഥവത്താകുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. മൂന്നാമത് ശോഭാശേഖര്‍ വനിതാ മാധ്യമ പുരസ്‌കാര സമര്‍പ്പണവും ശോഭാ ശേഖര്‍ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു ശാരദാ മുരളീധരന്‍. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യു ഏറ്റുവാങ്ങി.പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷനായി.നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മാങ്ങാട് […]
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരം 2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടിക്കാണ് പുരസ്‌കാരം ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തി പത്രവും ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം […]
