തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അദ്ധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. വൈസ് പ്രസിഡൻ്റുമാർ ജനറൽ സെക്രട്ടറിമാർ സെക്രട്ടറിമാർ
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു . എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ […]