‘കെ സ്റ്റോർ’ ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും . നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ […]
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ മൊബൈൽ ആപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി പുറത്തിറക്കി
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ മൊബൈൽ ആപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് 2006-ൽ രൂപീകരിച്ച ബോർഡ് ഇന്ന് പതിനെട്ട് ലക്ഷത്തോളം അംഗങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമനിധി വലിയ പിന്തുണ നൽകുന്നുണ്ട്.ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഇതിലൂടെ, അംഗങ്ങൾക്ക് അവരുടെ […]