ബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. 47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് […]