ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ് ഫഡ്നാവിസ് ടെസ്ലയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. 4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.
തിരുവനന്തപുരം പി എം ജി ടി വി എസ് ഷോറൂമിൽ തീപ്പിടുത്തം :
തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കി. പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യത്തിൽ ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ജീവനക്കാരാരും ഇവിടെയുണ്ടായിരുന്നില്ല. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിരുവനന്തപുരം, ചാക്ക, നെടുമങ്ങാട് കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ കത്തി നശിച്ച് എന്ന് ഉടമ […]