തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ഈസ്റ്റ്മാന്‍ പുതിയ സോളാര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഗ്രിഡ് ടൈ, ഹൈബ്രിഡ്, ഓഫ് ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍, ലീഡ് ആസിഡ് ആന്റ് ലിഥിയം ബാറ്ററികള്‍, സോളാര്‍ പാനലുകള്‍ എന്നിവയാണ് പുറത്തിറക്കിയത്. പാര്‍പ്പിടങ്ങള്‍, വാണിജ്യ – വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുയോജ്യമായ ഉത്പന്നങ്ങളാണ് ഈസ്റ്റ്മാന്റെത്. ഉത്പന്നങ്ങള്‍ യഥാസമയം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഡീലര്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വില്‍പ്പനാനന്തര സേവനത്തിലും ഈസ്റ്റ്മാന്‍ മുന്നിലാണ്.