തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിപക്ഷ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതാണെന്നും കോടതിയിൽ നിന്നും ശക്തമായ അടിയേറ്റപ്പോൾ ഇവിടെ വന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്‍റെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രകോപനപരമായ അന്തരീക്ഷവും ഇവിടെ ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ […]
ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ ‘ലോക കേരള സഭ’ മാതൃക പിന്തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വളരെ ഫലവത്തായ ചർച്ചകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇത്തവണത്തെ ലോക കേരള സഭാ സമ്മേളനത്തിൽ ഉയർന്നുവന്നുവെന്നും സ്പീക്കർ പറഞ്ഞു.മനുഷ്യരാശി എവിടെയെല്ലാമുണ്ടോ അവിടെ മലയാളിയുണ്ട്. ലോകത്തിന്റെ വിവിധ […]
