തിരുവനന്തപുരം : ക്ഷമിക്കാനും മറക്കാനും നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ലോകമെമ്പാടുമുളള മനുഷ്യന്‍ ജാതിമത ചിന്തകള്‍ക്കതീതമായി ആഘോഷിക്കുകയാണ്. സ്നേഹവും സമ്മാനങ്ങളും പങ്കുവെയ്ക്കാനുളള മനസ്സിന്റെ ഉടമകളാക്കി മനുഷ്യനെ മാറ്റുന്ന ഈ ആഘോഷത്തില്‍ എല്ലാവരെയും ഉള്‍ക്കൊളളാനും സ്നേഹിക്കാനും തയ്യാറാവണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ലോകം മനോഹരമായി ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ട്രിവാന്‍ഡ്രം ഫെസ്റ്റ് വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും നല്ല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എല്ലാം മറന്ന് സന്തോഷിക്കാനുളള […]
