കേരളത്തിന്റെ മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരിക്കുകയാണ്. അദ്ദേഹം നേരത്തെയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നു. അമേരിക്കയിൽ പോയി ചികിത്സിക്കുന്നതിന് ഞങ്ങൾ ആരും എതിരല്ല. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെങ്കിൽ അതിനും ഞങ്ങൾ എതിരല്ല. പക്ഷെ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് യാതൊരു വിധത്തിലും ആരോഗ്യ മേഖലയിൽ നിന്ന് നീതി കിട്ടാത്ത ഒരു കാലത്ത് അദ്ദേഹം ഇങ്ങനെ പോകുമ്പോൾ വിമർശനം സ്വാഭാവികമാണ്. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കൂടി ഉണ്ടാക്കേണ്ടതായിരുന്നു. ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട്, ആരോഗ്യ വകുപ്പിന്റെ […]