തിരുവനന്തപുരം: കായികവകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്ര മെയ് 14 ന് തിരുവനന്തപുരത്തു നിന്ന് പുനരാരംഭിക്കുന്നു.അതിർത്തിയിൽ സംഘർഷം ശക്തമായിരുന്ന സാഹചര്യത്തിൽ യാത്ര താൽക്കാലികമായി നിർത്തി വെച്ചിരുന്നു.വെടിനിർത്തൽ പ്രഖ്യാപിച്ച് സംഘർഷാവസ്ഥ അയഞ്ഞതോടെ സർക്കാർ പരിപാടികൾ തുടരാൻ തീരുമാനം എടുത്ത സാഹചര്യത്തിലാണ് യാത്ര വീണ്ടും പ്രയാണം തുടങ്ങുന്നത്. കുട്ടികളെയും യുവജനങ്ങളെയും മാത്രമല്ല, മുഴുവൻ ജനങ്ങളെയും കളിക്കളങ്ങളിൽ എത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. മെയ് 5 ന് കാസർക്കോട് നിന്നാരംഭിച്ച യാത്ര വലിയ ജനപങ്കാളിത്തത്തോടെ […]