തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം. (Indian cricket team visit Sree Padmanabha temple) നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ […]
