തിരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിലെ അവാർഡ് ജീവനക്കാരുടെ ഏക അംഗീകൃത യൂണിയനാണ് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ). ക്ലറിക്കൽ, സബ്-സ്റ്റാഫ് വിഭാഗങ്ങളിലായി ഏകദേശം 8000 ജീവനക്കാരാണ് യൂണിയൻ അംഗത്വത്തിലുള്ളത്. ദേശീയ തലത്തിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനുമായി SBSU (കേരള സർക്കിൾ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ രജത ജൂബിലി സമാപന സമ്മേളനം […]
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാര്‍ ചേര്‍ന്ന് തയാറാക്കിയ പൂക്കളം.
ഓണാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാര്‍ ചേര്‍ന്ന് തയാറാക്കിയ പൂക്കളം. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം എന്നിവര്‍ ജീവനക്കാര്‍ക്കൊപ്പം.
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ജീവനക്കാർക്ക് തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റുവെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് ജൂലൈ 26നായിരുന്നു സംഭവം.

