ഷൈൻ ടോം ചാക്കോവിനെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ ചർച്ചയായി മാറിയ മലയാള ചിത്രം ‘സൂത്രവാക്യത്തിൻ്റെ’ ട്രെയ്ലർ റിലീസായി. സിനിമാബണ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് ‘സൂത്രവാക്യം’. പ്രമേയത്തിൻ്റെ വ്യത്യസ്തതയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 11ന് […]