കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവത്തിൽ 39 ലക്ഷം രൂപ പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിൻ്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തെനായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ […]
വർക്കല വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ പണം തട്ടിയെടുത്തതായി പരാതി
വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. വർക്കല ഇലകമൺ സ്വദേശിയായ ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ നിന്നുമാണ് ഇന്നലെവൈകുന്നേരം 5.30 ഓടുകൂടി പണം തട്ടിയെടുത്തത് കടയുടമയുടെ സുഹൃത്താണെന്ന് തോന്നിക്കും വിധം ഉടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്ന രീതിയിൽ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് 7000 രൂപ ആവശ്യപ്പെടുകയായിരുന്നു അത്രയും തുക ക്യാഷ് കൗണ്ടറിൽ ഇല്ലെന്നും, […]