ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു. […]