തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ […]
പത്തനംതിട്ടയിൽ വീടിനു തീപിടിച്ചു യുവാവ് മരിച്ചു. മദ്യലഹരിയിൽ മകൻ തീവെച്ചതാണെന്നു സംശയം.
പത്തനംതിട്ട കോന്നി വീടിനു തീപിടിച്ച് യുവാവ് മരിച്ച സംഭവം, വീട്ടിൽ വഴക്ക് പതിവെന്ന് അയൽവാസികൾ. മകൻ മനോജ് വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങിയെന്നും അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാരനായ ശശിധരൻ പറഞ്ഞു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛൻ പുറത്തേക്ക് പോയി അമ്മയും പുറത്തിറങ്ങി. ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്ന് […]