തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ […]
വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ മോശം കമന്‍റ്; ഡെ. തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയ്ക്ക് സാമൂഹ്യമാധ്യമത്തില്‍ അധിക്ഷേപം. കാസര്‍കോട് കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനാണ് മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ കമന്‍റെഴുതിയത്. ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു. കേസെടുക്കുമെന്ന് പൊലീസും വ്യക്തമാക്കി 265 ജീവനുകളില്‍ ഒന്ന് മാത്രമായിരിക്കാം.. പക്ഷേ, രഞ്ജിത മലയാളി മനസുകളിലെ നോവായി അവശേഷിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവിടെയും ജാതിയാണ് കണ്ടത്. ജാതി അധിക്ഷേപം നിറഞ്ഞ വാക്കുകള്‍. വെന്തു കരിഞ്ഞുപോയ മനുഷ്യരോട് അല്‍പം പോലും കരുണകാണിക്കാത്ത മനസ്. അതാണ് […]
