കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ എൽപിജി ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ചഎല്ലാവർക്കും ജില്ലാ ഭരണസംവിധാനത്തിന്റെ അഭിനന്ദനങ്ങൾ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയത്.. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം അറിഞ്ഞത് മുതൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടിരുന്നു. വെള്ളിയാഴ്ചരാത്രി 11: 30 ന്പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി.ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും ഫയർഫോഴ്സുംഎച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണിത്. എല്ലാവർക്കും […]