“ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്” എന്ന പ്രമേയമുള്ള ലക്ഷദ്വീപ് എൻസിസി റാലി- 2025 കവരത്തി ദ്വീപിൽ നിന്ന് ആരംഭിച്ചു. ലക്ഷദ്വീപ് നാവിക എൻ.സി.സി യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കമാൻഡർ ഫാബിയോ ജോസഫ് നയികുന്ന റാലിയിൽ 02 ഓഫീസർമാർ, 07 പിഐ സ്റ്റാഫ്, 02 എ.എൻ.ഒ-കൾ, 01 ജിസിഐ, 20 കേഡറ്റുകൾ (ആൺകുട്ടികളും പെൺകുട്ടികളും), സപ്പോർട്ടിംഗ് സ്റ്റാഫുകൾ എന്നിവർ ഉൾപ്പെടുന്നു. ഈ 20 ദിവസ കാലയളവിൽ, അഗത്തി, ചെത്‌ലത്ത്, കിൽത്താൻ, കദ്മത്ത്, അമിനി, ആൻഡ്രോത്ത്, കൽപേനി, മിനിക്കോയ് എന്നിവയുൾപ്പെടെ […]

