ഒ.വി വിജയന് എഴുത്തുകള്‍ മനുഷ്യനെ ചിന്തിപ്പിക്കുന്ന ദര്‍ശനങ്ങളെന്ന് മന്ത്രി സജി ചെറിയാന്. ഒ.വി സ്മാരകത്തിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാരക സാഹിത്യ പുരസ്കാരങ്ങളുടെ സമര്‍പ്പണവും നടന്നു. ഒ.വി വിജയന് സ്മാരക സാഹിത്യ പുരസ്കാരം ജേതാക്കളായ സന്തോഷ് കുമാര്‍, സന്തോഷ് ഏച്ചിക്കാനം, ഷാഫി പൂവത്തിങ്കള്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ഉള്‍നാടന്‍ മത്സ്യബന്ധന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന മത്സ്യബന്ധന വകുപ്പ് 92 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒ വി വിജയന് സ്മാരകത്തിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എ.പ്രഭാകരന് […]