തിരുവനന്തപുരത്ത് ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടുതിരുവനന്തപുരം: പാലോട് – ഇടിഞ്ഞാറില്‍ മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (58)യാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേന്ദ്രനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഒപ്റ്റോമെട്രിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു. ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റ് ഡോ. അന്‍വര്‍ ഷക്കീബിന്‍റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍.ഐ.ഓ മുന്‍ ഡയറക്ടര്‍ ഡോ. സഹസ്രനാമം, ആര്‍.ഐ.ഓ ഡയറക്ടര്‍ ഡോ. ഷീബാ സി.എസ്, റിട്ട […]
തിരുവനന്തപുരം നെടുമങ്ങാട്ട് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട്ട് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് :വേങ്കവിള നീന്തൽ കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങി മരിച്ചു ,,ഷിനിൽ (14)ആരോമൽ (13) എന്നിവരാണ് മരണപ്പെട്ടത്.