ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയിൽ വകുപ്പിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇന്നേ ദിവസം മരണപ്പെട്ടിരുന്നു. മസ്തിഷ്‌ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്.
ജീവിതോത്സവ ചലഞ്ചിലൂടെ കേരളം മാതൃകയായി : മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയിലൂടെ കേരളം വീണ്ടും ലോകത്തിനും രാജ്യത്തിനും മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജീവിതോത്സവം ചലഞ്ചിന്റെ വിജയാഘോഷമായ ആകാശ മിഠായി’ കാർണിവൽ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. നമ്മുടെ വിദ്യാർത്ഥികൾ ശാസ്ത്രീയമായ ജീവിത ചലഞ്ചിലൂടെ നല്ല ശീലങ്ങൾ ഉറപ്പിച്ചു ലോകത്തിനാകെ മാതൃകയാവുകയാണ്. ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് […]

