Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

എ.ഐ സഹായത്തോടെ പാക്കിസ്ഥാൻ്റെ ചരിത്രത്തിൽ ആദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി

രാമായണം വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും പകിസ്ഥാനിൽ രാമായണം അങ്ങനെ കേട്ടുകേഴ്വിയില്ല. എന്നാൽ പാകിസ്ഥാനിൽ രാമായണം ആദ്യമായി എത്തിയ​പ്പോഴേക്കും ത്രേതായുഗത്തിൽ നിന്ന് എ.ഐ യുഗത്തി​ലെത്തിക്കഴിഞ്ഞു ലോകം. എ.ഐ സഹായത്തോടെ പാകിസ്ഥാ​ന്റെ ചരിത്രത്തിലാദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി. അത് കേരളത്തി​ലെ രാമായണ മാസത്തിലായി എന്നത് തികച്ചും യാദൃശ്ചികം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ചെറുയുദ്ധം കഴിഞ്ഞ് നാളുകൾ അധികമാകാത്ത പശ്ചാത്തലത്തിലും രാമായണത്തി​ന്റെ ആയിരം ടിക്കറ്റുകളാണ് വിറ്റുപോയത്. യഥാർത്ഥത്തിൽ നാടകപ്രവർത്തകൾ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ക്ഷേമ പെൻഷൻ ; ഇത്തവണ കൈ നിറയെ, ഈ മാസം ഒറ്റയടിക്ക് കയ്യിൽ കിട്ടുക 3200 രൂപ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം . സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. […]

ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും :. ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാനും ശുപാര്‍ശ തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും […]

Back To Top