കേരള ബാങ്കിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% തിരികെ നൽകുന്ന വിവരം കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അറിയിച്ചു. തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 19-ാം തീയതിയാണ് പൊതുയോഗം ചേർന്നത്. സംഘങ്ങൾക്ക് അനുവദിച്ച് നൽകുന്ന ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തിൽ നിന്ന് 9.75 ശതമാനമായും സംഘങ്ങൾക്ക് നൽകുന്ന ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ […]