കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്‌നകുമാറിനായിരുന്നു. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചുവെന്ന് യുഡിഎഫ് നേതാവ് പി ടി മാത്യു വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായി. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചു. രത്‌നകുമാറിന്റെ സ്ഥാനാര്‍ഥിത്വം കേസ് അട്ടിമറിക്കുന്നതാണ് തെളിയിക്കുന്നത്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ […]

