Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 […]

ഏഷ്യ കപ്പ്: ഇന്ത്യ ഇന്നിറങ്ങുന്നു, ആദ്യ പോര് യുഎഇക്കെതിരെ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തേക്കാള്‍ ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടം ആയിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും മനസ്സില്‍. ടീം ഇന്ത്യയുടെ ലക്ഷ്യം കൃത്യമായ ഒരുക്കം. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലൈവിലും തത്സമയം കാണാനാകും.

കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പെൺകുട്ടി റമീസിന്‍റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ആലുവയിലെ […]

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) ചുമതലയേല്‍ക്കും

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയില്‍ പി എച്ച് ഡി ബിരുദധാരിയാണ് ഡോ. ദിനേശന്‍ ചെറുവാട്ട്. ഫിഷറീസ് വകുപ്പില്‍ കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും […]

ജി പ്രിയങ്കജില്ലാ കളക്ടറായിഇന്ന് (7) ചുമതലയേൽക്കും

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ഇന്ന്‌ (7) രാവിലെ 11 ന് ചുമതലയേൽക്കും. പാലക്കാട്‌ ജില്ലാ കളക്ടറായിരുന്നു. നിലവിലെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയി പോകുന്ന ഒഴിവിലാണ് ജി പ്രിയങ്ക എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് പുതിയ ജില്ലാ സാരഥിയാകുന്നത്.

മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:

മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കംജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക- ദീപശിഖാഘോഷയാത്രകൾ കൊളജിലെത്തി. പട്ടം സെൻ്റ് മേരിസ് കത്തിഡ്രലിലെ മാർ ഇവാനിയോസിൻ്റെ കബറിടത്തിൽ നിന്നും പകർന്ന ദീപം ബിഷപ്പ് മാത്യൂസ് മാർപോളികാർപ്പസ് വിദ്യാർത്ഥികൾക്ക് കൈമാറി. ജാഥകമ്മിറ്റി കൺവീനർ നന്ദുലാൽ,ബി.സുനിൽ,അമ്പിളിജേക്കബ് എന്നിവർ നേതൃത്വം നൽകി.അടൂർ പറന്തലിൽ 18 വർഷം കൊളജിൻ്റെ പ്രിൻസിപ്പിലായി സേവനം അനുഷ്ഠിച്ച ഫാ.ഗീവർഗീസ് പണിക്കരുടെ കബറിൽ നിന്നാണ് പതാകജാഥ ആരംഭിച്ചത്. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് പതാക അമിക്കോസ് ജനറൽ സെക്രട്ടറി […]

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും

അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും.ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വീട്ടിൽ നിന്ന് […]

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ച ഇന്ന് :

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. […]

കീം റാങ്ക് ലിസ്റ്റ്: സംസ്ഥാനം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംൾ ബെഞ്ചിന്റെ കണ്ടെത്തൽ. 2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് […]

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]

Back To Top