ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ സമീപത്തെ ദർഗ്ഗ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കുടങ്ങി കിടന്ന 11 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് ദർഗ്ഗ കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ […]