ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂർ ടൈംസുമായി സഹകരിച്ച് പുതുവർഷ സ്പെഷ്യൽ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മ്പത് ദിവസം നീളുന്ന യാത്ര ഡിസംബർ 27-ന് പുറപ്പെടും. യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താ-എല്ലോറ, ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, […]
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം
കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പേരാവൂര്‍ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
