30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. ഡിസംബർ 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഫിലിം മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. രാജൻ ഖൊബ്രഗഡെയും ക്യൂറേറ്റർ ലീന ഖൊബ്രഗഡെയും ചേർന്ന് ഭദ്രദീപം തെളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടാക്കൾ ഒത്തുചേരുന്ന […]
