പത്തനംതിട്ട: ശബരിമല സ്വർണക്കൊളള വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്റായും മുൻ മന്ത്രി കെ.രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്തു. ഇതുവരെയില്ലാത്ത പ്രതിസന്ധിയുടെ കാലത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിൽ പുതിയ സമിതി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖം മിനുക്കൽ ദൗത്യവുമായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്റ് കസേരയിൽ. സിപിഐ പ്രതിനിധിയായി മുൻ മന്ത്രി കെ.രാജുവും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇരുവരും പ്രതിജ്ഞയെടുത്ത് അധികാരമേറ്റു. വിശ്വാസം വ്രണപ്പെടില്ലെന്ന് ഉറപ്പ് […]

