Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ചികിത്സയ്ക്ക് ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ്  പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒഒരാളുടെയും ജീവിതത്തെ ബാധിക്കാൻ […]

കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി: കുട്ടി മരണപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ് […]

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്. അതിനുശേഷം  സുഹൃത്തുക്കളും ചികിത്സ തേടി. ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ […]

ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും,മകന് ജോലി നൽകും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം കൈമാറി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സ‍ർക്കാർ അം​ഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വിഎൻ വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങൾക്ക് കൈമാറി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മകൻ നവനീതിന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും. പിന്നീട് സ്ഥിരനിയമനം നൽകും. കുടുംബത്തിന് ധനസഹായം നൽകുന്നതിൽ മന്ത്രിസഭായോ​ഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ […]

ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ വികസിത രാജ്യങ്ങളില്‍ എസ്.എം.എ. രോഗ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി വിലയിരുത്തിയിട്ടുള്ള പ്രീ സിംപ്റ്റമാറ്റിക് (Pre symptomatic) ചികിത്സയാണ് കേരളത്തിലും വിജയകരമായി നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ രണ്ടാമത്തെ കുഞ്ഞിനാണ് വിലപിടിപ്പുള്ള റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കി ചികിത്സ നടത്തിയത്. രാജ്യത്തിന് മാതൃകയായി […]

Back To Top