തെലങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരകയായ സ്വെഛ വൊട്ടാർക്കറെ(35)യാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവർത്തകയാണ് സ്വെഛ. . വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ മകൾ കിടപ്പുമുറിയുടെ വാതിലിൽ പലതവണ മുട്ടിയിട്ടും അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ സംശയം തോന്നി അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് […]