വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്നലെ നടന്ന സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി മൗനം തുടര്‍ന്നെങ്കിലും മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ഇത്രയൊക്കെ സഹായിച്ചതിന് നന്ദി എന്ന് പരിഹാസമുതിര്‍ത്തു. പ്രതിഷേധത്തിനുള്ള സാധ്യതകള്‍ക്കിടെ സുരേഷ് ഗോപിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]
മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു
നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിക്കുകയാണ് മുൻ മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി . ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന ജനപ്രിയ പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ യുടെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി ഇറാനിയുടെ മടങ്ങിവരവ്. പരമ്പരയിലെ താരത്തിൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. തുളസി വിരാനി എന്ന കഥാപാത്രത്തേയാണ് സീരിയലിൽ സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. മെറൂണ്‍ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയെ ഫസ്റ്റ് ലുക്കിൽ കാണാൻ […]