സിപിഐ തെലങ്കാന സംസ്ഥാന കൗൺസിൽ അംഗത്തെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. ഹൈദരാബാദിൽ ആയിരുന്നു സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന […]
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു . എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ […]