ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. […]

