തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും മാറാത്തത് ഇനി മാറുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പ്രവർത്തരകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നം എന്നിവരെ പ്രസംഗത്തിൽ അനുസ്മരിച്ച മോദി, ശ്രീ പത്മനാഭൻ്റെ മണ്ണിൽ വരാനായത് സൗഭാഗ്യമായി കരുതുന്നെന്നും […]
