ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും അഞ്ച് മരണം. വെള്ളിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. മൂന്ന് പേരെ കാണാതായെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിൽ 30-40 കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്‍രി, ബാഗേശ്വർ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. ബാഗേശ്വർ ജില്ലയിൽ കപ്കോട്ടിലെ പൗസാരിയിൽ രാത്രിയുണ്ടായ കനത്ത മഴയിൽ ആറ് വീടുകൾ തകർന്നു. രണ്ട് പേർ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത […]
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.