കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുന്‍ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിൻ്റെ ഫോട്ടോയ്ക്കുതാഴെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന […]
അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ ; വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശൻ്റെ മകള്‍ നന്ദന
യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്. അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച […]